കൊച്ചി: കാലടി നീലീശ്വരത്ത് യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജിജിഷ സതീഷ് (29) ആണ് മരിച്ചത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ജിജിഷ. ഭർത്താവിനും കുട്ടികൾക്കുമൊപ്പം നീലീശ്വരത്ത് വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
ഇന്നലെ രാത്രി 12 മണിയോടെ ഇളയ മകനാണ് ജിജിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |