മലയിൻകീഴ്: വിളപ്പിൽശാല ശാസ്താംപാറ ഗ്രാമീണ വിനോദ കേന്ദ്രത്തിൽ ഓണം വാരാഘോഷം ഓണനിലാവ് സിനിമാതാരം മധുപാൽ ഉദ്ഘാടനം ചെയ്തു. വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, വിളപ്പിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ, വാർഡ് അംഗം ആർ.എസ്. രതീഷ്, പഞ്ചായത്ത് അംഗങ്ങളായ എ. അസീസ്, ബി.ആർ. ബിജുദാസ്, എൽ. വിജയരാജ്, സി.എസ്. അനിൽ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. വിവിധകലാപരിപാടികൾ ഉൾപ്പെട്ട ‘ഓണ നിലാവ്’ വാരാഘോഷം 15 ന് സമാപിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |