കൊച്ചി: സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ജോയിന്റ് ഡയറക്ടറായിരുന്ന സിസ തോമസിന് അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ സാങ്കേതിക സർവകലാശാല വി.സിയുടെ താത്കാലിക ചുമതല നൽകുകയായിരുന്നു. തുടർന്ന് സർക്കാർ ഇവരെ പത്തനംതിട്ടയ്ക്ക് സ്ഥലംമാറ്റി. വിരമിക്കൽ വർഷത്തെ സ്ഥലംമാറ്റം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കി. തുടർന്ന് ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പലായി മാറ്റിനിയമിച്ചു. ഇവിടെ നിന്നാണ് വിരമിച്ചത്. ആ സമയത്ത് കെ.ടി.യു താത്കാലിക വി.സിയുടെ ചുമതലയുമുണ്ടായിരുന്നു. ഇപ്പോൾ ഡിജിറ്റൽ സർവകലാശാലയിൽ താത്കാലിക വി.സിയുടെ ചുമതലയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |