അടിമാലി: മാങ്കുളം ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട വിദഗ്ധ തൊഴിലാളികൾക്ക് തൊഴിലെടുത്ത വേതനം കഴിഞ്ഞ ഒരു വർഷമായി മുടങ്ങികിടക്കുന്നതായി പരാതി.കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ സെപ്തംബർ മാസത്തിൽ പണിയെടുത്ത കൂലിയാണ് ലഭിക്കാനുള്ളത്.ഈ ഓണത്തിന് മുമ്പെങ്കിലും തങ്ങളുടെ വേതനം അക്കൗണ്ടുകളിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ആദിവാസികൾ അടക്കമുള്ള സാധാരണ തൊഴിലാളികൾ ബാങ്ക് അവധിയാരംഭിച്ചതോടെ പ്രതീക്ഷയറ്റു. കഴിഞ്ഞ പ്രളയത്തിന് പുറമെ ഇത്തവണത്തെ കാലവർഷവും മാങ്കുളം ഗ്രാമപഞ്ചായത്തിൽ കനത്തനാശം വിതച്ചിരുന്നു.സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കിട്ടാനുള്ള തൊഴിലുറപ്പ് വേതനം ലഭിച്ചാൽ ഓണമാഘോഷിക്കാമെന്നായിരുന്നു പലരും കരുതിയിരുന്നത്..550 രൂപയാണ് തൊഴിലുറപ്പ് പദ്ധതിയിൽ വിദ്ഗത തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം.ഇത്തരത്തിൽ 50ൽ അധികം ദിവസത്തെ കൂലി പല തൊഴിലാളികൾക്കും ലഭിക്കാനുണ്ട്‌വേതനം ലഭിക്കുന്നതിൽ പ്രതിസന്ധി നേരിടുന്നതിനാൽ പുതിയ സാമ്പത്തിക വർഷത്തിൽ തൊഴിലുറപ്പിന് ഇറങ്ങാൻ പല തൊഴിലാളികളും മടിക്കുന്ന സാഹചര്യവും ഉണ്ടായി..എന്നാൽ സ്റ്റേറ്റ് മിഷനിൽ നിന്നും തൊഴിലാളികൾക്ക് നൽകേണ്ട തുക കൃത്യമായി ലഭിക്കാത്തതാണ് പ്രശ്‌നങ്ങൾക്കുള്ള കാരണമെന്ന് മാങ്കുളം ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ഓവർസിയർ പറഞ്ഞു.പദ്ധതി പ്രകാരം തൊഴിലെടുത്ത തൊഴിലാളികൾക്ക് നൽകേണ്ടുന്ന തുക ജില്ലയിലെ മുഴുവൻ പഞ്ചായത്തുകൾക്കുമായി ഒരു മിച്ചാണ് സ്റ്റേറ്റ് മിഷൻ നിക്ഷേപിക്കുന്നത്.അത് ഓരോ പഞ്ചായത്തുകൾക്കും ലഭിക്കേണ്ടുന്ന തുകയുടെ കുറച്ച് ശതമാനം മാത്രമേ ഉണ്ടാവുകയുള്ളുവേഗതയുള്ള ഇന്റർനെറ്റ് സംവിധാനവും അനുബന്ധ ഉപകരണങ്ങളുമുള്ള പഞ്ചായത്തുകൾ വേഗത്തിൽ പണം പിൻവലിക്കും.മാങ്കുളം ഗ്രാമപഞ്ചായത്തിൽ നിലവിൽ താരതമ്യേന വേഗത കുറഞ്ഞ നെറ്റ് വർക്കാണുള്ളത്.അത് വേണ്ടവിധം പ്രവർത്തിച്ച് വരുമ്പോഴേക്കും ഇതര പഞ്ചായത്തുകൾ പണം പിൻവലിച്ച് കഴിഞ്ഞിട്ടുണ്ടായിരിക്കുമെന്നും ഓവർസിയർ പറയുന്നു.കഴിഞ്ഞ സെപ്തംബറിന് ശേഷം രണ്ട് തവണമാത്രമേ ഇത്തരത്തിൽ പണം നിക്ഷേപിച്ചിരുന്നുള്ളുവെന്നും ഓണാവധിക്ക് തൊട്ടു മുമ്പ് വരെ അക്കൗണ്ടിൽ പണമെത്തുമെന്ന പ്രതീക്ഷയിൽ തങ്ങൾ കാത്തിരുന്നതായും അദ്ദേഹം വ്യക്തമാക്കി.പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പണിയാരംഭിക്കും മുമ്പെ തങ്ങളുടെ പഴയ കുടിശിക തീർക്കാൻ നടപടി വേണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |