കൊച്ചി: പ്രൊഡക്ഷൻ കൺട്രോളർമാർക്കെതിരെ പ്രസ്‌താവന നടത്തിയ നിർമ്മാതാവ് സാന്ദ്ര തോമസിനെതിരെ ഫെഫ്‌ക പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് യൂണിയൻ മാനനഷ്‌ടക്കേസ് ഫയൽ ചെയ്തു.
അമ്പതുലക്ഷം രൂപ നഷ്‌ടപരിഹാരമായി നൽകണമെന്നാണ് എറണാകുളം സബ് കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം. യൂ ട്യൂബ് ചാനൽ അഭിമുഖത്തിലാണ് പ്രാെഡക്ഷൻ കൺട്രോളർമാർ പണം തട്ടുന്നവരാണെന്ന പരാമർശം സാന്ദ്ര നടത്തിയത്. കേസിനെക്കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സാന്ദ്ര പറഞ്ഞു. പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ല. കേസിനെ നിയമപരമായി നേരിടുമെന്നും അവർ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |