തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും ശനിയും പ്രവർത്തിക്കില്ല. മേയിലെ റേഷൻ വിതരണം ഇന്നലെയാണ് അവസാനിച്ചത്. ഒരു മാസത്തെ വിതരണം അവസാനിച്ചാൽ കണക്കുകൾ തിട്ടപ്പെടുത്തണം. അതിനായാണ് ഇന്ന് അവധി നൽകുന്നത്. ബക്രീദ് ജൂൺ 7ലേക്ക് മാറിയതിനാൽ അന്നേദിവസം അവധിയും ജൂൺ 6ന് പ്രവൃത്തിദിനവുമാണ്. ജൂൺ മാസത്തെ റേഷൻ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ പൂർണമായും റേഷൻകടകളിൽ എത്തിച്ചു. മഴമൂലം വെള്ളം കയറാനുള്ള സാദ്ധ്യതയുള്ളതിനാൽ ഭക്ഷ്യധാന്യങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പടുത്താനുള്ള നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നല്കിയിട്ടുണ്ടെന്നും മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |