SignIn
Kerala Kaumudi Online
Monday, 16 September 2019 6.06 PM IST

സൗദിയിൽ വിസകൾക്ക് ഇനി ഏകീകൃത നിരക്ക് ,​ എല്ലാവിസകൾക്കും ഇനി മുതൽ ഫീസ് 300 റിയാൽ

gulf-

ജിദ്ദ: സൗദിയിൽ എല്ലാതരം വിസകൾക്കും ഏകീകൃത ഫീസ് ഏർപ്പെടുത്താൻ തീരുമാനം. എല്ലാതരം വിസകൾക്കും 300 റിയാൽ ഫീസ് ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ റീ എൻട്രി വിസയടക്കം ഹജ്ജ്, ഉംറ, ടൂറിസ്​റ്റ്, ബിസിനസ്, വിസി​റ്റ്, ട്രാൻസി​റ്റ്, മൾപ്പിൾ എൻട്രി വിസകൾക്കെല്ലാം ഇനി ഏകീകൃത ഫീസ് ആയിരിക്കും.

കഴിഞ്ഞ ദിവസമാണ് വിസ ഫീസ് ഏകീകരിക്കാൻ തീരുമാനമായത്. ഇതിന്റെ ഭാഗമാണ് ഉംറ സ്​റ്റാമ്പിംഗ് ഫീസ് 50ൽ നിന്ന് 300 റിയാൽ ആക്കിയത്.

സിംഗിൾ എൻട്രി വിസയുടെ കാലാവധി ഒരു മാസമാണ്. ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി വിസയിൽ മൂന്ന് മാസം വരെ തങ്ങാം. ട്രാൻസി​റ്റ് വിസ കാലാവധി 96 മണിക്കൂറാണ്. അതേസമയം ആവർത്തിച്ചുള്ള ഉംറയ്ക്ക് ഏർപ്പെടുത്തിയിരുന്ന 2000 റിയാൽ അധിക ഫീസ് എടുത്തു കളഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, GULF, GULF NEWS, GULF NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.