കൊച്ചി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വിജയം ചോദ്യംചെയ്ത് ബി.ജെ.പി സ്ഥാനാർത്ഥി നവ്യ ഹരിദാസ് ഫയൽചെയ്ത ഹർജിയിൽ പ്രിയങ്കാഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്. നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ പ്രിയങ്കയുടെയും ഭർത്താവ് റോബർട്ട് വാദ്രയുടെയും ആസ്തി പൂർണമായും വെളിപ്പെടുത്തിയില്ലെന്നും തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഇതിൽ പ്രാഥമികവാദം കേട്ടാണ് ജസ്റ്റിസ് കെ. ബാബുവിന്റെ നിർദ്ദേശം. ഹർജി ഓഗസ്റ്റിൽ വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |