കൊച്ചി: ഇ.ഡി ഉദ്യോഗസ്ഥർ കോഴ ആവശ്യപ്പെട്ടെന്ന് വിജിലൻസിന് പരാതി നൽകിയ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ (പി.എം.എൽ.എ) മുഖ്യപ്രതി കൊട്ടാരക്കര സ്വദേശി അനീഷ് ബാബുവിന്റെ അറസ്റ്റ് വിലക്കിയ ഉത്തരവ് ഹൈക്കോടതി ജൂൺ 17വരെ നീട്ടി. അനീഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ നിർദ്ദേശം. ഹർജി 17 ന് വീണ്ടും പരിഗണിക്കും.
മേയ് 23ന് സമൻസ് ലഭിച്ചതിനെ തുടർന്നാണ് മുൻകൂർ ജാമ്യംതേടി ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |