തിരുവനന്തപുരം: തെക്കൻ ചൈന കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറിയെന്ന്റിപ്പോർട്ട്. ഇന്ന് അർദ്ധരാത്രിയോടെ ഇത് ചുഴലിക്കാറ്റായേക്കും. ന്യൂനമർദ്ദത്തിലേക്ക് നിലവിൽ കേരള തീരത്തുനിന്നും കാറ്റ് ആകർഷിക്കപ്പെടുന്നുണ്ട്. കേരളത്തിൽ നാളെമുതൽ മഴ കനക്കാൻ ഇടയുണ്ടെന്നാന്ന് സൂചന.
ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളം, കർണാടക, ഗോവ,മഹാരാഷ്‌ട്രയുടെ പശ്ചിമതീരം എന്നിവിടങ്ങളിൽ വരുന്ന 7-8 ദിവസങ്ങളിൽ മഴ സാദ്ധ്യതയുണ്ടെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
55 കിലോമീറ്ററാണ് തെക്കൻ ചൈന കടലിലെ തീവ്രന്യൂനമർദ്ദത്തിന്റെ മദ്ധ്യഭാഗത്തെ കാറ്റിന്റെ വേഗതയെന്ന് തായ്‌ലൻഡ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വടക്ക്, വടക്ക്‌പടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന തീവ്രന്യൂനമർദ്ദം രാത്രിയോടെ ചുഴലിക്കാറ്റായി ഹൈനാൻ ദ്വീപിൽ കരതൊടും. നിലവിൽ ഹോങ്കോംഗിൽ നിന്ന് 700 കിലോമീറ്റർ അകലെയാണിത്. ജൂൺ 13,14 തീയതികളിൽ ഇവിടം കടന്ന് ചൈനയിൽ കരതൊടും. തായ്‌ലന്റിലും ഹോങ്കോംഗിലും ഇതുമൂലം പ്രശ്‌നമില്ല എന്നാൽ കേരളത്തിൽ പുൾ എഫക്‌ട് കാരണം മഴയുണ്ടാകുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |