തിരുവനന്തപുരം:പടിഞ്ഞാറൻകാറ്റ് ശക്തി പ്രാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കാലവർഷം സജീവമായി.സംസ്ഥാനത്തൊട്ടാകെ ഈ ആഴ്ച അതിശക്തമഴ ലഭിക്കും.വടക്കൻ ജില്ലകളിലും മദ്ധ്യ തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലുമാണ് ശക്തമായ മഴ. കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 45മുതൽ 65 കിലോമീറ്റർ വരെ വേഗത കൈവരിച്ചിട്ടുണ്ട്.ഇത് വീണ്ടും വർദ്ധിക്കാം. ഇന്നലെ എല്ലാ ജില്ലകളിലും ശക്തമായ മഴ ലഭിച്ചു.
തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ അതിശക്തമായ കാറ്റുണ്ടാകും.കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. മഴ തുടർന്നാൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാവാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.അതിശക്ത മഴ 18 വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഓറഞ്ച് അലർട്ട് ഇന്ന് (അതിശക്തമഴ)
കണ്ണൂർ, കാസർകോട്
യെല്ലോ അലർട്ട്
കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
തീരദേശം ജാഗ്രത പാലിക്കണം
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 55 കിലോ മീറ്റർവരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |