കൊച്ചി: ടാറ്റ മെമ്മോറിയൽ സെന്ററുമായി (ടി.എം.സി) സഹകരിച്ച് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹോമി ഭാഭ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസൻച്ച് സെന്ററിൽ (എച്ച്.ബി.സി.എച്ച്.ആർ.സി) സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനായി പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. അത്യാധുനിക മെഡിക്കൽ സൗകര്യങ്ങൾ സജ്ജമാക്കുന്നതിനായി 550 കോടി രൂപയിലധികം ചെലവ് വരുന്ന 3.9 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ആധുനിക സമുച്ചയ നിർമ്മാണത്തിനാണ് ബാങ്ക് ധനസഹായം നൽകുന്നത്. ഐ.സി.ഐ.സി.ഐ ഫൗണ്ടേഷൻ ബ്ലോക്ക് ഫോർ ചൈൽഡ് ആൻഡ് ബ്ലഡ് കാൻസർ വിഭാഗത്തിനായി എട്ട് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ പ്രതിവർഷം 3,000 രോഗികൾക്ക് സേവനം ലഭ്യമാക്കും. നിലവിൽ ഇവിടെ എച്ച്.ബി.സി.എച്ച്.ആർ.സിക്ക് പ്രതിവർഷം 6,200 രോഗികളെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. ഇന്ത്യയിലെ കിഴക്കൻ മേഖലയിലെ ഏറ്റവും വലിയ സ്പെഷ്യലൈസ്ഡ് കാൻസർ സൗകര്യങ്ങളിൽ ഒന്നായി രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ കെട്ടിടത്തിൽ 2027 ഓടെ നിർമ്മാണം പൂർത്തിയാകുമ്പോൾ 215 ലധികം കിടക്കകൾ ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |