കൊച്ചി: അഹമ്മദാബാദിലെ എയർ ഇന്ത്യയുടെ എ.ടി 171 വിമാന അപകടത്തിൽ മരിച്ചവരുടെ ക്ളെയിം സെറ്റിൽമെന്റുകൾ വേഗത്തിലാക്കുമെന്ന് ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ(എൽ.ഐ.സി) വ്യക്തമാക്കി. പോളിസി ഉടമകളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നിരവധി ഇളവുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതബാധിതരെ സഹായിക്കുന്നതിനും സാമ്പത്തിക ആശ്വാസം നൽകുന്നതിനുമായി ക്ലെയിം സെറ്റിൽമെന്റുകൾ വേഗത്തിലാക്കുന്നതിന് എൽ.ഐ.സി പ്രതിജ്ഞാബദ്ധരാണെന്നും വ്യക്തമാക്കി.
മരണ സർട്ടിഫിക്കറ്റിന് പകരം കേന്ദ്ര, സംസ്ഥാന സർക്കാരുകളോ എയർലൈൻ അഥോറിറ്റികളോ നൽകുന്ന ഏതങ്കിലും നഷ്ടപരിഹാര രേഖകൾ മരണത്തിന്റെ തെളിവായി സ്വീകരിക്കും.
സഹായത്തിനായി അടുത്തുള്ള ബ്രാഞ്ച്/ഡിവിഷൻ/കസ്റ്റമർ സോണുമായി ബന്ധപ്പെടാം. കോൾ സെന്ററിൽ -022 68276827 എന നമ്പറിൽ വിളിക്കാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |