വിപണി മൂല്യത്തിൽ ഒരു ലക്ഷം കോടി ഡോളറിന്റെ വർദ്ധന
കൊച്ചി: ഉപഭോക്താക്കൾക്ക് മികച്ച വരുമാന വർദ്ധനയുമായി ഇന്ത്യൻ ഓഹരി വിപണിയിൽ ആഗോള തലത്തിൽ ഒന്നാമതെത്തി. കഴിഞ്ഞ നാല് മാസത്തിനിടെ ഇന്ത്യൻ ഓഹരികളുടെ വിപണി മൂല്യത്തിൽ ഒരു ലക്ഷം കോടി ഡോളറിന്റെ(85 ലക്ഷം കോടി രൂപ) വർദ്ധനയാണുണ്ടായത്. ലോകത്തിലെ പത്ത് മുൻനിര വിപണികളിൽ ഏറ്റവും ഉയർന്ന നേട്ടം കൈവരിച്ചതും ഇന്ത്യൻ ഓഹരികളാണ്. നിലവിൽ ഇന്ത്യയിലെ എക്സ്ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 449 ലക്ഷം കോടി രൂപയാണ്.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ കനത്ത തകർച്ച നേരിട്ടതിന് ശേഷമാണ് ഇന്ത്യൻ ഓഹരി സൂചികകൾ അതിശക്തമായി തിരിച്ചുകയറിയത്. ഇക്കാലയളവിൽ ഇന്ത്യൻ ഓഹരികളുടെ വിപണി മൂല്യത്തിൽ 21 ശതമാനം വർദ്ധനയാണുണ്ടായത്.
വിപണി മൂല്യത്തിൽ 14 ശതമാനം വർദ്ധനയുമായി ജർമ്മനിയാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിൽ. വിപണി മൂല്യത്തിൽ 11 ശതമാനം വർദ്ധനയുമായി കാനഡയും ഒൻപത് ശതമാനം നേട്ടവുമായി ഹോങ്കാേംഗും മികച്ച പ്രകടനം കാഴ്ചവച്ചു. ജപ്പാൻ, യു.കെ എന്നിവിടങ്ങളിലെ ഓഹരികളുടെ വിപണി മൂല്യത്തിൽ 7.5 ശതമാനം വർദ്ധനയുണ്ടായി.
അതേസമയം ലോകത്തിലെ ഏറ്റവും വലിയ വിപണിയായ അമേരിക്കയിലെ ഓഹരികളുടെ മൂല്യത്തിൽ കേവലം രണ്ട് ശതമാനം വളർച്ച മാത്രമാണ് മാർച്ചിന് ശേഷമുണ്ടായത്.
ഇന്ത്യയിലെ മുഖ്യ ഓഹരി സൂചികകളായ സെൻസെക്സ്, നിഫ്റ്റി എന്നിവ മാർച്ചിന് ശേഷം യഥാക്രമം 12.5 ശതമാനം, 13.5 ശതമാനം നേട്ടം വീതമാണുണ്ടാക്കിയത്.
വിപണി മൂല്യത്തിലെ പ്രമുഖർ
അമേരിക്ക
ചൈന
ജപ്പാൻ
ഹോങ്കോംഗ്
ചൈന
വിപണി മൂല്യത്തിലെ വർദ്ധന
രാജ്യം വർദ്ധന മൂല്യം
ഇന്ത്യ : 21 ശതമാനം: 449.6 ലക്ഷം കോടി രൂപ
ജർമ്മനി: 14 ശതമാനം: 258 ലക്ഷം കോടി രൂപ
കാനഡ: 10.8 ശതമാനം 309 ലക്ഷം കോടി രൂപ
ഹോങ്കോംഗ്: 9 ശതമാനം: 541.8 ലക്ഷം കോടി രൂപ
യു.കെ: 7.5 ശതമാനം 301 ലക്ഷം കോടി രൂപ
ജപ്പാൻ : 7.3 ശതമാനം 594 ലക്ഷം കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |