കോട്ടയം: മഴ മാറി ടാപ്പിംഗ് പുനരാരംഭിച്ചതൊടെ 200 രൂപയും കടന്ന് കുതിച്ച റബർ വില താഴേക്ക് നീങ്ങി. രാജ്യാന്തര വിപണിയിലെ വിലയിടിവ് കണക്കിലെടുത്ത് ടയർ ലോബി വാങ്ങൽ തീരുമാനം നീട്ടിവെച്ചതും ചൈനയിലെ വ്യാപാരമാന്ദ്യവും വില ഇടിവിന് കാരണമായി .
മഴ മറ സ്ഥാപിച്ചുള്ള ടാപ്പിംഗ് കേരളത്തിൽ സജീവമായി. ഇനി രണ്ടു മാസം നീളുന്ന സീസണിൽ ഉത്പാദനം കൂടുന്നതും വില ഇനിയും കുറച്ചേക്കും.
റബർ ബോർഡ് വില 197രൂപയിലും വ്യാപാരി വില 189ലും സ്റ്റെഡിയായി നിൽക്കുന്നു. ചൈനയിൽ കിലോയ്‌ക്ക് 34 രൂപയുടെ കുറവാണ് അവധി വിലയിലുണ്ടായത്.
ചൈന അവധി വില - 163 രൂപ
ടോക്കിയോ -191 രൂപ
ബാങ്കോക്ക് -194 രൂപ
#######
കുരുമുളകിന് നല്ലകാലം
ചരക്ക് ലഭ്യത കുറഞ്ഞതോടെ കുരുമുളക് വില കിലോയ്‌ക്ക് മൂന്ന് രൂപ ഉയർന്നു. തമിഴ്നാട്, ആന്ധ്ര പ്രദേശ്, കർണാടക കുരുമുളകിനോടാണ് ഉത്തരേന്ത്യക്കാർ പ്രിയം കാട്ടുന്നത്. ആഭ്യന്തര ആവശ്യങ്ങൾക്കും സത്തു നിർമ്മാണത്തിനുമായി 3000 ടൺ കുരുമുളക് ശ്രീലങ്കയിൽ നിന്നെത്തി. മൂല്യ വർദ്ധിത ഉത്പ്പന്നമായി കയറ്റുമതി ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശമെങ്കിലും ആഭ്യന്തര വിപണിയിലാണ് കച്ചവടക്കാർ വിറ്റഴിക്കുന്നത്. വില കുറഞ്ഞ ഈ കുരുമുളകിനോടാണ് മസാല കമ്പനികൾ താത്പര്യം കാട്ടുന്നത് .
വിയറ്റ്നാം കയറ്റുമതി കൂട്ടാനുള്ള ശ്രമത്തിലാണ്. അമേരിക്കൻ ആവശ്യം കുറവാണെങ്കിലും യൂറോപ്യൻ രാജ്യങ്ങൾക്ക് വിയറ്റ്നാം കുരുമുളകിനോട് പ്രിയമുണ്ട്. ഇന്തോനേഷ്യയിലും വിയറ്റ്നാമിലും അടുത്ത മാസം വിളവെടുപ്പ് തുടങ്ങുമെന്നതിനാൽ അന്താരാഷ്ട്ര വില ഇനിയും ഇടിഞ്ഞേക്കും .
കയറ്റുമതി നിരക്ക്
ഇന്ത്യ - 8150 ഡോളർ
വിയറ്റ്നാം - 6550 ഡോളർ
ശ്രീലങ്ക- 7000 ഡോളർ
ബ്രസീൽ -6400
ഇന്തോനേഷ്യ- 7200 ഡോളർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |