ചണ്ഡിഗഢ്: സംഗീത വീഡിയോകളിലൂടെ പ്രശസ്തയായ ഹരിയാനയിലെ മോഡൽ ശീതളിന്റെ (സിമ്മി ചൗധരി) മൃതദേഹം കനാലിൽ കണ്ടെത്തി. സോനിപതിൽ കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
പാനിപ്പത്തിൽ സഹോദരി നേഹയ്ക്കൊപ്പമാണ് ശീതൾ താമസിച്ചിരുന്നത്. ജൂൺ 14ന് അഹാർ ജില്ലയിൽ ഷൂട്ടിംഗിനായി പോയതായിരുന്നു ശീതൾ. തിരിച്ചെത്താൻ വൈകിയപ്പോൾ സഹോദരി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കനാലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ ആഴ്ച കമാൽ കൗർ എന്ന ഇൻഫ്ലുവൻസറുടെ മൃതദേഹം ഭട്ടിൻഡ- ചണ്ഡിഗഢ് ദേശീയപാതയ്ക്ക് സമീപം അദേഷ് മെഡിക്കൽ സർവകലാശാലയുടെ കാർ പാർക്കിംഗിൽ കണ്ടെത്തിയിരുന്നു. വാഹനത്തിന്റെ പിൻസീറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തിരിച്ചറിയാനാകാത്ത വിധം അഴുകിയ നിലയിലായിരുന്നു മൃതദേഹം. ജൂൺ 9ന് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു കമാൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |