വടകര: അറിവിനൊപ്പം കുട്ടികളിൽ തൊഴിൽ അഭിരുചിയും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച നൂതന പദ്ധതിയായ ക്രിയേറ്റീവ് കോർണർ ഒഞ്ചിയം ഗവ. യു.പി സ്കൂളിൽ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ലാ കോ- ഓർഡിനേറ്റർ ഡോ. എ.കെ അബ്ദുൾ ഹക്കീം പദ്ധതി വിശദീകരിച്ചു. ഒഞ്ചിയം ഗവ. യു.പി സ്കൂളിലെ 2001ലെ പൂർവ വിദ്യാർത്ഥികൾ സ്കൂൾ ലൈബ്രറിയിലേക്ക് നൽകിയ പുസ്തകങ്ങൾ പ്രധാനാദ്ധ്യാപകൻ ടി.വി.എ ജലീൽ ഏറ്റുവാങ്ങി. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യു. എം സുരേന്ദ്രൻ, മദർ പി.ടി.എ പ്രസിഡന്റ് നിഷ രാജീവ്, മുൻ പ്രധാനാദ്ധ്യാപകൻ പ്രമോദ് എം.എൻ എന്നിവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് സി. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. വടകര ബി .പി .സി മനോജ് കെ.കെ സ്വാഗതവും പ്രധാനാദ്ധ്യാപകൻ ടി വി എ ജലീൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |