കണ്ണൂർ : ഇറാൻ- ഇസ്രയേൽ സംഘർഷവുമായി ബന്ധപ്പെട്ട് വ്യോമപാതകൾ അടച്ചിട്ടതിനാൽ കണ്ണൂരിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കി,. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള രണ്ട് സർവീസുകളാണ് റദ്ദാക്കിയത്.
യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ തത്സമയ സ്ഥിതി അന്വേഷിച്ച് ഉറപ്പുവരുത്തണമെന്ന് വിമാനത്താവള അധികൃതർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ഇസ്രയേൽ- ഇറാൻ യുദ്ധത്തെ തുടർന്ന് വിവിധ രാജ്യങ്ങൾ വ്യോമപാതകൾ താത്കാലികമായി അടച്ചിട്ടിരിക്കുന്നത്. പാകിസ്ഥാൻ വ്യോമപാതയിൽ ഇന്ത്യൻ വിമാനങ്ങൾക്ക് നിലവിൽ വിലക്കുണ്ട്. ഇതിനെ തുടർന്ന് ഒമാൻ വ്യോമപാതയാണ് ഇന്ത്യൻ വിമാനങ്ങൾ ഉപയോഗിക്കുന്നത്. ഈ വ്യോമപാതയിൽ തിരക്കേറിയതോടെയാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാൻ വിമാനക്കമ്പനികൾ നിർബന്ധിതമായത്. നാട്ടിലേക്കുള്ള പ്രവാസികളുടെ യാത്രയും ഇതോടെ പ്രതിസന്ധിയിലായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |