തിരുവനന്തപുരം: നൈപുണ്യ വികസന പരിപാടികൾക്കായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായം അനുവദിക്കണമെന്ന് ദക്ഷിണേന്ത്യൻ തൊഴിൽമന്ത്രിമാരുടെ യോഗത്തിൽ മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി ജയന്ത് ചൗധരിയുടെ അദ്ധ്യക്ഷതയിൽ ഹൈദരാബാദിൽ വിളിച്ചുചേർത്ത യോഗത്തിൽ വി.ശിവൻകുട്ടി കേന്ദ്രമന്ത്രിക്ക് നിവേദനവും നൽകി.
കഴിഞ്ഞ നാല് വർഷമായി സംസ്ഥാനത്തിനുള്ള കേന്ദ്രസഹായം പ്രധാൻമന്ത്രി കൗശൽ വികാസ് യോജന (പി.എം.കെ.വി.വൈ), സങ്കൽപ്, സ്ട്രൈവ് പദ്ധതികളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വ്യത്യാസം പരിഗണിക്കാതെ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യപരിഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സങ്കൽപ് പോലുള്ള പദ്ധതികൾ കുറഞ്ഞത് അഞ്ച് വർഷത്തേക്ക് കൂടി നീട്ടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം ഐ.ടി.ഐ ഹബ് ആൻഡ് സ്‌പോക്ക് പദ്ധതികളിൽ കേന്ദ്രത്തിന്റെ സംഭാവന 50ശതമാനത്തിൽ നിന്ന് 80ശതമാനമായി ഉയർത്തണമെന്നും അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |