തിരുവനന്തപുരം: വിവാഹം തുടങ്ങിയ സ്വകാര്യയാത്രകൾക്ക് കുറഞ്ഞ ചെലവിൽ കെ.എസ്.ആർ.ടി.സി ബസുകൾ എത്തും. ഓർഡിനറി മുതൽ വോൾവോ ബസുകൾ വരെ ലഭിക്കും. 40 കിലോമീറ്റർ യാത്രയ്ക്ക് (4 മണിക്കൂർ) മിനി ബസ്ന് 3500 രൂപ. ഓർഡിനറി ബസിന് 3600. പഴയ വാടക പ്രകാരം ഓർഡിനറി ബസിന് 8500 രൂപ നൽകണമായിരുന്നു. കൂടുതൽ വരുമാനം ലക്ഷ്യമിട്ടാണിത്.
ഫാസ്റ്റ് പാസഞ്ചറിന് 3700 രൂപ. സൂപ്പർഫാസ്റ്റ് 3,800, സൂപ്പർ ഡീലക്സ് 3900, വോൾവോ എ.സി 4,300, മൾട്ടി ആക്സിൽ 5,300 എന്നിങ്ങനെയാണ് നിരക്ക്. ബസ് വേണ്ട സമയവും യാത്രയും ദൂരവും അനുസരിച്ച് വർദ്ധനയുണ്ടാകും. പഴയ വാടക പ്രകാരം ഫാസ്റ്റ് പാസഞ്ചറിന് 9000, സൂപ്പർ ഫാസ്റ്റ് 9500,സൂപ്പർ എക്സ്പ്രസി ന് 10000, വോൾവോയ്ക്ക് 13000 എന്നിങ്ങനെയായിരുന്നു നിരക്ക്. അതിനാൽ ചാർട്ടേഡ് ട്രിപ്പിന് ആവശ്യക്കാർ കുറവായിരുന്നു.
കൂടുതൽ വിവരങ്ങൾ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |