ബാലുശ്ശേരി: ബാലുശ്ശേരി മണ്ഡലത്തിൽ ബാക് അപ് പദ്ധതിയുടെ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വട്ടോളി ബസാർ അൻജും ഓഡിറ്റോറിയത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എം സച്ചിൻ ദേവ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രൂപലേഖ കൊമ്പിലാട്, വി.എം കുട്ടികൃഷ്ണൻ, സി.എച്ച് സുരേഷ്, സി അജിത, ടി.പി ദാമോദരൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.എം ശശി, മണ്ഡലം വികസന സമിതി കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |