തിരുവനന്തപുരം: സൗരോർജ ഉൽപാദനവുമായി ബന്ധപ്പെട്ട
പുതിയ വ്യവസ്ഥകളുടെ കരട് സംബന്ധിച്ച പൊതുതെളിവെടുപ്പ് നേരിട്ട് നടത്തുന്നത് ഒഴിവാക്കി ഓൺലൈനിൽ നടത്തും.
മുൻപ് നടത്തിയ തെളിവെടുപ്പുകളിൽ വൻ പ്രതിഷേധങ്ങളും ബഹളങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ പുതിയ തീരുമാനം.
റിന്യൂവബിൾ എനർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്സ് റെഗലേഷൻസ് 2025'ന്റെ കരട് സംബന്ധിച്ചാണ് ഇപ്പോഴത്തെ തെളിവെടുപ്പ്
ജൂലായ് 8 മുതൽ 11വരെയാണ് ഓൺലൈൻ തെളിവെടുപ്പ്, കമ്മിഷന്റെ //kscerc.sbs/re2025/ എന്ന ലിങ്ക് മുഖേന ജൂലായ് 4ന് വൈകിട്ട് 5നകം രജിസ്റ്റർ ചെയ്യണം. പങ്കെടുക്കേണ്ട തീയതി,സമയം,ലിങ്ക് എന്നിവ രജിസ്ട്രേഷൻ ഫോമിൽ നൽകിയ ഇ-മെയിൽ വിലാസത്തിലും വാട്സ് ആപ്പിലൂടെയും അറിയിക്കും. വിവരങ്ങൾക്ക് 0471 2735544 എന്ന ഫോൺ നമ്പറിലോ, www.erckerala.org എന്ന വെബ്സൈറ്റിലോ ബന്ധപ്പെടണം.
#തിരക്കേറിയ വേളയിൽ
ഉയർന്ന വില ലഭിക്കും
ഉപഭോഗം കൂടുതലള്ള സമയത്ത് ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് ഉയർന്ന വില ലഭിക്കുന്ന രീതിയിൽ എനർജി അക്കൗണ്ടിങ്ങും ബില്ലിംഗും ക്രമീകരിക്കും. ഉപഭോക്താക്കളുടെ ക്രെഡിറ്റിൽ അധിക വൈദ്യുതിയുള്ളപ്പോഴും വിവിധ നിരക്കുകൾ എല്ലാമാസവും ഈടാക്കുന്ന രീതി ഒഴിവാക്കി സീറോ ബില്ലിംഗ്.
വ്യക്തികൾ തമ്മിലും സൗരോർജ വ്യാപാരം അനുവദിക്കും. നെറ്റ് മീറ്ററിങ്, നെറ്റ് ബില്ലിങ്, ഗ്രോസ് മീറ്ററിങ് രീതികൾക്ക് പുറമേ ഒരു പ്ലാന്റിൽ നിന്നും നിരവധി ഉപഭോക്താക്കൾക്ക് (ഫ്ളാറ്റുകൾ, റസിഡൻഷ്യൽ അസോസിയേനുകളുടെ പരിധിയിലുള്ള ഗുണഭോക്താക്കൾ തുടങ്ങിയവ) നേരിട്ട് വൈദ്യു തി ലഭ്യമാക്കുന്ന വെർച്വൽ നെറ്റ് മീറ്ററിങ്, ഗ്രൂപ് നെറ്റ് മീറ്ററിങ് എന്നിവ പുതുതായി നിർദേശിച്ചിട്ടുണ്ട്.
രജിസ്‌ട്രേഷൻ ചാർജ് നിലവിൽ ഒരു കിലോവാട്ടിന് 1,000 രൂപ എന്നത് 300 രൂപയാക്കി കുറയ്ക്കാനും വ്യവസ്ഥ ചെയ്യുന്നു.
മൂന്ന് കിലോവാട്ടിൽ കൂടുതൽ പുരപ്പുറ സോളാറുള്ളവർക്ക് നെറ്റ് മീറ്റർ വെയ്ക്കാനാവില്ല.കൂടുതൽ സോളാർ ഉൽപാദിപ്പിക്കുന്നവർക്ക് ബാറ്ററി സ്റ്റോറേജ് വേണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |