തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ആശ്വാസം. പവന് 440 രൂപ കുറഞ്ഞ് 73,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 55 രൂപ കുറഞ്ഞ് 9,210 രൂപയായി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 10,048 രൂപയുമാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 74,120 രൂപയായിരുന്നു. ഇന്നത്തെ മാറ്റം സ്വർണം വാങ്ങാനായി കാത്തിരുന്നവർക്ക് പ്രതീക്ഷ നൽകുന്ന തരത്തിലുളളതാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജൂൺ 15നായിരുന്നു. അന്ന് പവന് 74,560 രൂപയായിരുന്നു. ജൂൺ മാസം ആരംഭിച്ചപ്പോൾ തന്നെ സ്വർണവിലയിൽ വലിയ തരത്തിലുളള മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നു.
ഇറാൻ- ഇസ്രയേൽ സംഘർഷവും ആഗോളവിപണിയിലുണ്ടാകുന്ന മാറ്റങ്ങളുമാണ് സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ടാകാൻ കാരണമാകുന്നതെന്നാണ് വിദഗ്ദർ പറയുന്നത്. വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് വ്യാപാരികളും ഉപഭോക്താക്കളും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വയ്ക്കാൻ ആളുകൾ താൽപര്യപ്പെടുന്നുണ്ട്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്.
അതേസമയം, സംസ്ഥാനത്തെ വെളളിവിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 120 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 1,20,000 രൂപയുമാണ്. ഇന്നലെ ഒരു ഗ്രാം വെളളിയുടെ വില 122 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |