തിരുവനന്തപുരം: 2022ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരത്തിന് ഏഴാച്ചേരി രാമചന്ദ്രനും 2023ലെ പുരസ്‌കാരത്തിന് എൻ.അശോകനും അർഹരായതായി പി.ആർ.ഡി ഡയറക്ടർ ടി.വി.സുഭാഷ് അറിയിച്ചു. പ്രമുഖ കവിയും പത്രപ്രവർത്തകനുമായ ഏഴാച്ചേരി രാമചന്ദ്രന് 32 വർഷത്തെ ദേശാഭിമാനിയിലെ പ്രവർത്തനം പരിഗണിച്ചാണ് പുരസ്കാരം. വയലാർ അവാർഡും കേരള സാഹിത്യ അക്കാഡമി അവാർഡുമുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എസ്.ആർ.ശക്തിധരൻ, കെ.എ.ബീന, പി.എസ്.രാജശേഖരൻ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
പത്രപ്രവർത്തനരംഗത്ത് അരനൂറ്റാണ്ട് പൂർത്തിയാക്കിയ മാതൃഭൂമി ദിനപത്രത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി സേവനം തുടരുന്ന എൻ.അശോകൻ ഡൽഹിയിൽ അറിയപ്പെടുന്ന മാദ്ധ്യമപ്രവർത്തകനാണ്.
ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. കെ.പി.മോഹനൻ, ടി.രാധാമണി എന്നിവരടങ്ങിയ ജൂറിയാണ് അവാ
ർഡ് നിർണയിച്ചത്. മാദ്ധ്യമരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ നൽകുന്നതാണ് സ്വദേശാഭിമാനി കേസരിപുരസ്കാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |