അമ്പലപ്പുഴ: ദേശീയപാത നിർമ്മാണത്തിനിടെ കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് വ്യാപകമാകുകയും, കുടിവെള്ളം ലഭിക്കാതെ വരുകയും ചെയ്യുന്നതിനെതിരെ ജനപ്രതിനിധികൾ കരാർ കമ്പനിയുടെ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പുറക്കാട് പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് കരാർ കമ്പനി ആയ വിശ്വസമുദ്രയുടെ ഓഫീസിനു മുൻപിൽ സമരം നടത്തിയത്. . എൻ.എച്ച്. ഡെപ്യൂട്ടി കളക്ടർ, വാട്ടർ അതോറിട്ടി എക്സിക്യുട്ടിവ് എൻജിനിയർ, അസി.എക്സിക്യുട്ടിവ് എൻജിനിയർ എന്നിവർ എത്തി 2 ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരം കാണാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |