കൊച്ചി: മെഡിസെപ് ഗുണഭോക്താക്കൾക്ക് നേരിട്ട് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിക്കാമെന്ന് സംസ്ഥാന കമ്മിഷൻ. കമ്പനിയുടെ ആഭ്യന്തര പരാതി പരിഹാര സംവിധാനം ഉപയോഗിക്കേണ്ടതില്ലെന്നും എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ ഉത്തരവിനെ ചോദ്യംചെയ്തു നൽകിയ അപ്പീലിൽ സംസ്ഥാന കമ്മിഷൻ വ്യക്തമാക്കി. സർക്കാരും ഇൻഷ്വറൻസ് കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ത്രിതല പരാതി പരിഹാര സംവിധാനത്തിൽ പരിഹാരമായില്ലെങ്കിലേ കോടതിയെ സമീപിക്കാനാകൂ എന്ന നിബന്ധന ഒഴിവാക്കി. ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയാണ് അപ്പീൽ സമർപ്പിച്ചത്. റിട്ട. ഹെഡ്മാസ്റ്റർ കറുകപ്പിള്ളി സ്വദേശി സി.ഡി. ജോയിയാണ് പരാതിക്കാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |