കോട്ടയം: ഇ.പി ജയരാജന്റെ ആത്മകഥ വിവാദ കേസിൽ കോട്ടയം സി.ജെ.എം കോടതിയിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. 'കട്ടൻചായയും പരിപ്പുവടയും' എന്ന ഇ.പി ജയരാജന്റെ ആത്മകഥയെന്ന പേരിൽ ഡി.സി ബുക്‌സ് പുറത്തുവിട്ട കവർ ചിത്രവും പേജുകളുമാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. പിന്നിൽ ഗൂഢാലോചനയാണെന്നായിരുന്നു ജയരാജന്റെ പരാതി. ഡി.സി ബുക്‌സ് മുൻ പബ്ലിക്കേഷൻ മേധാവി എ.വി ശ്രീകുമാർ മാത്രമായിരുന്നു പ്രതി. വ്യാജ രേഖ ചമയ്ക്കൽ,ഐ.ടി ആക്ട് അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |