മുംബയ്: 2023ലെ കൂട്ടപ്പിരിച്ചുവിടലിന് ശേഷം മറ്റൊരു വലിയ പിരിച്ചുവിടൽ ലോകത്തിലെ ടെക് ഭീമന്മാരിലൊന്നായ മൈക്രോസോഫ്ടിന്റെ അണിയറയിൽ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മൈക്രോസോഫ്ടിൽ 9000ലേറെ ജോലി വെട്ടിക്കുറയ്ക്കുമെന്ന് സിയാറ്റിൽടൈംസ് പോർട്ടലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലോകത്തെമ്പാടും 2,28000 പേരാണ് മൈക്രോസോഫ്ടിൽ ജോലി ചെയ്യുന്നത്. എന്നാൽ, ഏതെങ്കിലും പ്രത്യേക മേഖലയിലാണോ കൂട്ടപ്പിരിച്ചു വിടൽ നടക്കുകയെന്നത് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. 2025 മേയിൽ ആറായിരം പേരെ ആഗോളതലത്തിൽ മൈക്രോസോഫ്ട് പിരിച്ചുവിട്ടിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |