കൊച്ചി: 25 വർഷം പൂർത്തിയാക്കുന്ന വണ്ടർല ഹോളിഡേയ്സ് ലിമിറ്റഡ് സംസ്ഥാനത്തെ 25 സ്കൂളുകൾക്ക് സ്റ്റം (സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്സ്) ലാബുകൾ നൽകുന്നു. അടുത്ത തലമുറയിലെ ശാസ്ത്രജ്ഞൻമാരെ വാർത്തെടുക്കാനുദ്ദേശിച്ചുള്ള ഈ ഉദ്യമത്തിന് ' വണ്ടർലാബ്സ്' എന്നാണ് പേരിട്ടിരിക്കുന്നതെന്ന് വണ്ടർല ഹോളിഡേയ്സ് എക്സിക്യുട്ടീവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 200 കുട്ടികളെങ്കിലും ഉണ്ടായിരിക്കണം. ആറാം ക്ലാസ് മുതലുള്ള സ്കൂൾ പാഠ്യപദ്ധതിയിൽ സ്റ്റം ഉൾപ്പെടുത്തേണ്ടതും ലാബറട്ടറി പ്രവർത്തനങ്ങളറിയാവുന്ന അദ്ധ്യാപകരുണ്ടായിരിക്കുകയും വേണം.
വണ്ടർലയുടെ അംഗീകൃത വെണ്ടർമാർ ലാബറട്ടറി സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുന്ന വിധം വിശദീകരിച്ചു കൊടുക്കുകയും ചെയ്യും. ഈ പദ്ധതിയുടെ ഭാഗമാകാനാഗ്രഹിക്കുന്ന സ്കൂളുകൾ https://apps.wonderla.co.in/wonderlabs എന്ന പോർട്ടലിൽ അപേക്ഷിക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |