കോട്ടയം: 50 ശതമാനം വിലക്കുറവുമായി ലുലു ഫ്ലാറ്റ് 50 സെയിൽ ഇന്ന് മുതൽ 6 വരെ നടക്കും. ഹൈപ്പർ മാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്ട് തുടങ്ങിയ ലുലു സ്റ്റോറുകളിൽ നിന്ന് വിലക്കുറവിൽ ഷോപ്പിംഗ് നടത്താം. എൻഡ് ഒഫ് സീസൺ സെയിലിന്റെ ഭാഗമായി തുടരുന്ന ഓഫർ വില്പനയും ഇതോടൊപ്പമുണ്ട്. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിലൂടെ ഓഫർ വില്പനയുടെ ഭാഗമാകും. ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസിൽ ടി.വി, വാഷിംഗ്മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ ലഭിക്കും.
ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ വാങ്ങാം. ലുലു ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും വിനോദകേന്ദ്രമായ ഫൺട്യൂറയും ഓഫർ ദിനങ്ങളിൽ രാത്രി വൈകി പ്രവർത്തിക്കും. രാവിലെ 9 ന് തുറക്കുന്ന മാൾ പുലർച്ചെ 2 വരെയുണ്ട്. പ്രത്യേക പാർക്കിംഗ് സൗകര്യവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |