''കെട്ടിടം മുഴുവൻ ഇടിഞ്ഞു വീണെന്നാണ് കരുതിയത്. അത്രയും വലിയ ശബ്ദമാണ് കേട്ടത്. കെട്ടിടം പ്രവർത്തനക്ഷമമല്ലെന്ന് മന്ത്രിമാർ പറയുന്നത് തെറ്റാണ്. ഞങ്ങൾ ആ കെട്ടിടത്തിൽ ഉണ്ടായിരുന്നവരാണ്. അവിടെ ക്യാമറയുണ്ട് തെളിവ് വേണമെങ്കിൽ പരിശോധിക്കാം.
-ശില്പ ഷാജി, കൂട്ടിരിപ്പുകാരി
''10,14 വാർഡുകളിലെ രോഗികളും, കൂട്ടിരിപ്പുകാരും ഇടിഞ്ഞു വീണ കെട്ടിടത്തിലെ ശൗചാലയമാണ് ഉപയോഗിച്ചിരുന്നത്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. കെട്ടിടം ഉപയോഗശൂന്യമെങ്കിൽ ഇത്രയം പേർ അത് ഉപയോഗിക്കുമോ. ഉപയോഗശൂന്യമെങ്കിൽ പൊളിച്ചു കളയണം. ഇത്രയും നാൾ നിലനിറുത്തിയത് എന്തിനാണ്.
-മകന്റെ ചികിത്സയ്ക്കായെത്തിയ തോമസ്
''കെട്ടിടം തകർന്നു വീഴുന്നതു കണ്ട് കുഞ്ഞിനെയും എടുത്തു കൊണ്ട് രക്ഷപ്പെടുകയായിരുന്നു. കെട്ടിടം ഉപയോഗ ശൂന്യമാണെന്ന് ആരും പറഞ്ഞില്ല.
-മകളുടെ ചികിത്സയ്ക്കായെത്തിയ ലിസി
''കെട്ടിടം തകർന്നു വീഴുന്നതു കണ്ട് അമ്മയെ പിടിച്ചിറക്കി നിൽക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. നഴ്സുമാരും ജീവനക്കാരും വീൽച്ചെയർ എത്തിച്ച ശേഷമാണ് വാർഡിൽ നിന്ന് പുറത്തെത്തിച്ചത്. അപ്പോഴേക്കും തകർന്ന കെട്ടിടത്തിൽ നിന്നുള്ള കല്ലും മണ്ണുമെല്ലാം വാർഡിലെ മുറിയുടെ വാതിൽക്കൽ വരെ എത്തി.
-ലത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |