ബംഗളൂരു:കായിക ലോകം ആകാംഷയോടെ കാത്തിരിക്കുന്ന നീരജ് ചോപ്ര ക്ലാസിക് (എൻ.സി ക്ലാസിക്) ജാവലിൻ പോരാട്ടത്തിന് ഇന്ന് ബംഗളൂരു വേദിയാകും. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി 7 മുതലാണ് മത്സരം. നീരജിനൊപ്പം 2016ലെ ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് ജർമ്മനിയുർെ തോമസ് റഹ്‌ലർ, മുൻ ലോകചാമ്പയനും 2016 ഒളിമ്പിക്സിലെ വെള്ലി മെഡൽ ജേതാവുമായ കെനിയയുടെ ജൂലിയൻ യെഗോ, ഇന്ത്യൻ താരങ്ങളായ സച്ചിൻ യാദവ്,സാഹബിൽ സിൽവാൽ തുടങ്ങിയവരെല്ലാം മത്സരിക്കുന്നുണ്ട്. മേയ് 24ന് ബംഗളൂരുവിൽ നടത്താനിരുന്ന എൻ .സി ക്ലാസിക് ഇന്ത്യ - പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്നത്തേക്ക് മാറ്റിയത്. നീരജ് ചോപ്രയുടെ നേതൃത്വത്തിൽ ജെ.എസ്.ഡബ്ലിയു സ്‌പോർട്സ്, അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ, ലോക അത്‌ലറ്രിക് ഫെഡറേഷൻ എവന്നിവയുടെ സഹകരണത്തോടെയാണ ്എൻ.ജെ ക്ലാസിക് സീസൺ 1 നടത്തുന്നത്. വരും വർഷങ്ങളിൽ വിപുലമായ രീതിയിൽ നീരജ് ചോപ്ര ക്സാസിക് സംഘടിപ്പിക്കുമെന്ന് നീരജ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ആൻഡേഴ്‌സണും കിഷോറുമില്ല
പരിക്കിനുെ തുടർന്ന് രണ്ട് തവണ ലോക ചാമ്പ്യനായ ഗ്രനാഡയുടെ ആൻഡേഴ്‌സൺ പീറ്ററും ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് ഇന്ത്യയുടെ കിഷോർ കുമാർ ജെനയും എൻ.സി ക്ലാസികിൽ നിന്ന് പിന്മാറി. കിഷോറിന് പകരം മറ്റൊരിന്ത്യൻ താരം യഷ് വീർ മത്സരിക്കും. നിലവിൽ ലോകവേദികളിൽ നീരജിന്റെ പ്രധാന എതിരാളികളായ ജർമ്മൻ താരം ജൂലിയൻ വെബ്ബർ, പാക് താരം അർഷദ് നദീം എന്നിവരും എൻ.സി ക്ലാസികിൽ പങ്കെടുക്കുന്നില്ല.
ഇന്ത്യ വേദിയാകുന്ന ആദ്യ അന്താരാഷ്‌ട്ര ജാവലിൻ ത്രോ ചാമ്പ്യൻഷിപ്പാണ് എൻ.സി ക്ലാസിക്
എൻ സി ക്ലാസികിന് ലോക അത്ലറ്റിക് ഫെഡറേഷന്റെ എ കാറ്റഗറി പദവി ലഭിച്ചിച്ചിട്ടുണ്ട്.
90.23മീറ്റർ - മത്സരിക്കുന്നവരിൽ സീസണിലെ ഏറ്റവും മികച്ച പ്രകടനം നീരജിന്റെ തന്നെയാണ്. കഴിഞ്ഞ മേയ്‌യിൽ ദോഹ ഡയമണ്ട് ലീഗിൽ നീരജ് കുറിച്ച 90.23 മീറ്ററാണ് മത്സരിക്കുന്നവരിലെ ഏറ്റവും മികച്ച പ്രകടനം.
93.90 മീറ്റർ- മത്സരിച്ചവരിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ജർമ്മനിയുെടെതോമസ് റഹര്‌ലറാണ്. 2017ൽ 93.90 മീറ്റർ ദൂരത്തേയ്‌ക്ക് അദ്ദേഹം ജാവലിൻ എറിഞ്ഞെത്തിച്ചിട്ടുണ്ട്.
ലൈവ്- സ്റ്റാർ സ്പോർട്‌സ്,ജിയോ ഹോട്ട്‌സ്റ്റാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |