തൃശൂർ: കൊള്ളന്നൂർ ശ്രീ കാർത്യായനി ദേവി ക്ഷേത്രത്തിൽ നവീകരണകലശത്തിന്റെ ഭാഗമായി തന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ജീവകലശവും, ബ്രഹ്മകാശാഭിഷേകവും നടന്നു. വൈകിട്ട് നടന്ന സാംസ്‌കാരിക സദസ് ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരങ്ങളായ അംബിക, ടി.ജി. രവി, സംഗീത സംവിധായകൻ മണികണ്ഠൻ അയ്യപ്പ എന്നിവർ പങ്കെടുത്തു. വേദിയിൽ കക്കാട് രാജപ്പൻ മാരാർക്ക് ക്ഷേത്രകലാപുരസ്‌കാരം നൽകി ആദരിച്ചു. നവീകരണ കലശക്കമ്മിറ്റി കൺവീനർ ടി.എസ്. അനിലൻ അദ്ധ്യക്ഷനായി. ലിന്റി ഷിജു, യു.വി. വിനീഷ് എന്നിവർ പ്രസംഗിച്ചു. ക്ഷേത്രം രക്ഷാധികാരി രാജേഷ് എലവത്തൂർ സ്വാഗതവും നവീകരണ കലശക്കമ്മിറ്റി ട്രഷറർ സുജീഷ് കോലോത്ത് നന്ദിയും പറഞ്ഞു. സാംസ്‌കാരിക കലാപരിപാടികൾ അവതരിപ്പിച്ചവർക്കുള്ള സ്‌നേഹോപഹാരവും വേദിയിൽ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |