തിരുവനന്തപുരം: കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ രബീന്ദ്രനാഥ ടാഗോർ സ്മൃതി പുരസ്‌കാര സമർപ്പണവും കലാസാഹിത്യ മത്സരങ്ങളും ഓഗസ്റ്റ് 30,31 തീയതികളിൽ നടത്തും.തൈക്കാട് ചിത്തരഞ്ജൻ ഓഡിറ്റോറിയത്തിൽ സാഹിത്യകാരി സാറാജോസഫ് ഉദ്ഘാടനം ചെയ്യും.പുരസ്‌കാര സമർപ്പണം,കലാനിധി ഫെസ്റ്റ് വിജയികൾക്കുള്ള സമ്മാനദാനം,വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാ സാഹിത്യ മേഖലകളിലെ വിശിഷ്ട വ്യക്തികളെ ആദരിക്കൽ,രബീന്ദ്രനാഥ ടാഗോർ പുരസ്‌കാര സമർപ്പണം,കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്ഥാപനങ്ങൾക്ക്/വിദ്യാലയങ്ങൾക്കുള്ള കലാനിധി ട്രസ്റ്റ് എവർ ഗ്രീൻ പുരസ്‌കാര സമർപ്പണം തുടങ്ങിയവ നടക്കും.ദേശഭക്തി ഗാനാലാപനം,നാടൻപാട്ട്,നാടകഗാനം,ഫോക്ക് ഡാൻസ് (സിംഗിൾ) ഫോക്ക് ഡാൻസ്(ഗ്രൂപ്പ് ) ചലച്ചിത്ര ഗാനാലാപനം,ലളിതഗാനാലാപനം, കവിതാലാപനം, ചിത്രരചന എന്നിവയാണ് മത്സരങ്ങൾ.പ്രായഭേദമന്യേ മത്സരത്തിൽ പങ്കെടുക്കാം.ഓൺലൈൻ മുഖേനയും മത്സരത്തിൽ പങ്കെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |