കീവ്: യുക്രെയിന്റെ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. 23 പേർക്ക് പരിക്കേറ്റു. 400 ഡ്രോണുകളും 18 മിസൈലുകളുമാണ് ഇന്നലെ പുലർച്ചെ റഷ്യ കീവിന് നേരെ പ്രയോഗിച്ചത്. നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. ബുധനാഴ്ച 728 ഡ്രോണുകളും 13 ക്രൂസ്/ബാലിസ്റ്റിക് മിസൈലുകളും റഷ്യ യുക്രെയിന് നേരെ പ്രയോഗിച്ചിരുന്നു.
ഇതിനിടെ, യുക്രെയിനിലേക്ക് ആയുധ വിതരണം ഭാഗികമായി നിറുത്തിവച്ച നടപടി യു.എസ് നീക്കിത്തുടങ്ങി. കഴിഞ്ഞ ആഴ്ചയാണ് ചില വ്യോമപ്രതിരോധ ഇന്റർസെപ്റ്ററുകളും ഗ്രനേഡ് ലോഞ്ചറുകളും ഏതാനും മിസൈലുകളും കയറ്റുമതി ചെയ്യുന്നത് യു.എസ് നിറുത്തിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |