തൃശൂർ: ജൂനിയർ റെഡ്‌ക്രോസ് റവന്യൂ ജില്ല കൗൺസിലേഴ്‌സ് മീറ്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. ഐ.ആർ.സി.എസ് ജില്ല ചെയർമാൻ അഡ്വ. എം.എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.കെ. ബിന്ദു പ്രവർത്തന കലണ്ടർ പ്രകാശനം ചെയ്തു. ഐ.ആർ.സി.എസ് ജനറൽ സെക്രട്ടറി അജിതൻ പട്ടാട്ട്, മാള ഉപജില്ല കോർഡിനേറ്റർ പി.ടി. രഞ്ജിത്ത്, കോർഡിനേറ്റർ എ.ടി. ട്വിൻസി തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ ഇരുനൂറോളം ജെ.ആർ.സി യൂണിറ്റുകളിൽ നിന്നുള്ള കൗൺസിലർമാർ യോഗത്തിൽ സംബന്ധിച്ചു. ജെ.ആർ.സി കോർഡിനേറ്റർമാരായ ദീപ ടീച്ചർ, ജിമ്മി ജെയിംസ്, പ്രവീൺ കുമാർ, ആശിഷ് ജോർജ്, മറ്റ് ഉപജില്ലാ കോർഡിനേറ്റർമാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |