ആലപ്പുഴ : രാജ്യത്തെന്നപോലെ സംസ്ഥാനത്തും സ്ത്രീകൾക്കിടയിൽ അനീമിയയുടെ (വിളർച്ച) നിരക്ക് കൂടുന്നു. ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് വിളർച്ചാ നിവാരണത്തിന് ആരോഗ്യവകുപ്പ് നടപടി തുടങ്ങി. സംസ്ഥാന, ജില്ലാടിസ്ഥാനത്തിൽ വനിതാ ശിശുവികസന വകുപ്പ്,പട്ടിക ജാതി വർഗ വകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ് എന്നിവയുടെ സഹായത്തോടെ വിളർച്ചബാധിതരെ കണ്ടെത്തി പോഷകാഹാര ലഭ്യതയും ചികിത്സയും ഉറപ്പാക്കുകയാണ് ലക്ഷ്യം.
ആർത്തവ രക്തനഷ്ടം, ഗർഭം, പ്രസവം തുടങ്ങിയ കാരണങ്ങളാൽ അനീമിയ സ്ത്രീകളിൽ അപകടസാധ്യതയ്ക്കിടയാക്കും.
ഇരുമ്പ് അടങ്ങിയ ചുവന്ന മാംസം, കോഴി, മത്സ്യം, പയർ, ഉറപ്പുള്ള ധാന്യങ്ങൾ, ഇരുണ്ട ഇലക്കറികൾ എന്നിവ കഴിച്ചാൽ നിയന്ത്രിക്കാം. ഇവ അപര്യാപ്തമായാൽ ഫെറസ് സൾഫേറ്റ്, ഫെറസ് ഗ്ലൂക്കോണേറ്റ് അല്ലെങ്കിൽ ഫെറസ് ഫ്യൂമറേറ്റ് പോലുള്ള സപ്ലിമെന്റുകൾ ഡോക്ടർമാരുടെ നിർദേശാനുസരണം ഉപയോഗിക്കാം. പ്രാഥമിക രക്തപരിശോധനയിലൂടെയോ ആവശ്യമെങ്കിൽ അധിക പരിശോധനയിലൂടെയോ രോഗം നിർണയിക്കാം. പ്രാഥമിക കണ്ടെത്തലുകളെ ആശ്രയിച്ച്, കാരണം നിർണ്ണയിക്കാൻ അസ്ഥി മജ്ജ ബയോപ്‌സി, ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ, അല്ലെങ്കിൽ ജനിതക പരിശോധന പോലുള്ള അധിക പരിശോധനകൾ ആവശ്യമായി വന്നേക്കാം.
പോഷകാഹാര ലഭ്യതയും ചികിത്സയും ഉറപ്പാക്കും
15നും 49നുമിടയിൽ പ്രായമുള്ള സ്ത്രീകളിൽ 30 ശതമാനം പേർക്കും വിളർച്ചയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്
ശരീരത്തിൽ ഓക്‌സിജൻ കാര്യക്ഷമമായി കൊണ്ടുപോകാൻ ആവശ്യമായ ചുവന്ന രക്താണുക്കളുടെയോ (ആർ.ബി.സി) ഹിമോഗ്ളോബിന്റെയോ കുറവാണ് വിളർച്ചയ്ക്ക് നിദാനം
രക്തത്തിലെ ഇരുമ്പിന്റെ കുറവ് കാരണമുണ്ടാകുന്ന വിളർച്ച ക്ഷീണം, ബലഹീനത, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയിലേക്ക് നയിക്കും
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറായുള്ള സംസ്ഥാന തലസമിതിയുടെയും ജില്ലാ മെഡിക്കൽ ഓഫീസർമാരുൾപ്പെട്ട ജില്ലാ തല സമിതികളുടെയും നേതൃത്വത്തിലാണ് രോഗനിവാരണം
59 വയസുവരെയുള്ള സ്ത്രീകളിൽ രക്ത പരിശോധന നടത്തി ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.
15നും 49നുമിടയിൽ പ്രായമുള്ള സ്ത്രീകളിൽ അനീമിയ നിരക്ക്
30%
പട്ടിക ജാതി വർഗ വകുപ്പ്, വനിതാശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ പങ്കാളിത്തതോടെ വിളർച്ച ബാധിതരെ കണ്ടെത്തി ചികിത്സ ലഭ്യമാക്കാനുള്ള നടപടി തുടങ്ങി
- സംസ്ഥാന തല ഇംപ്ളിമെന്റേഷൻ കമ്മിറ്റി, ഡി.എച്ച്.എസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |