ചങ്ങനാശേരി: വിദ്യാഭ്യാസ മേഖലയിൽ ദീർഘവീക്ഷണത്തോടുകൂടി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. രാജീവ് വിചാർവേദി സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറും വി.എസ്. നന്ദഗോപാലിന്റെ സ്മരണാർത്ഥമുള്ള രാജീവ് ഗാന്ധി മെറിറ്റ് അവാർഡുദാന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പ്രസിഡന്റ് ബാബുകുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ, കേരളാ കോൺഗ്രസ് ഉന്നതാധികാരസമിതിയംഗം വി.ജെ ലാലി, ജസ്റ്റിൻ ബ്രൂസ്, രാജീവ് മേച്ചേരി, സൈനാ തോമസ്, മേരിക്കുട്ടി ജോസഫ്, ജിൻസൺ മാത്യു, സണ്ണി ഏത്തയ്ക്കാട്, അഡ്വ.ബിപിൻ വർഗീസ്, മനുകുമാർ, റോസ്‌ലിൻ ഫിലിപ്പ്, സന്ദീപ് എസ്, സെലിൻ ബാബു, സേവ്യർ ജേക്കബ്, ദേവസ്യാച്ചൻ പുന്നമൂട്ടിൽ, രതീഷ് രാജൻ, ജോമി ജോസഫ് എന്നിവർ പഹ്‌കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |