കൊല്ലം: കാർഷിക, മൃഗസംരക്ഷണ, സംരംഭ മേഖലയിൽ നിറസാന്നിദ്ധ്യമായ അയൽക്കൂട്ടാംഗങ്ങൾക്ക് മത്സ്യക്കൃഷിയുടെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ അവസരമൊരുക്കി കുടുംബശ്രീ. മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് നിരവധി പ്രവർത്തനങ്ങളാണ് ഈ സാമ്പത്തിക വർഷം കുടുംബശ്രീ ആസൂത്രണം ചെയ്തിരിക്കുന്നത്.
പദ്ധതി നടത്തിപ്പിന് മുന്നോടിയായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ തീരദേശ മേഖലയിലും ഉൾനാടൻ ജലാശയ പ്രദേശങ്ങൾ കേന്ദ്രീക്കരിച്ചും മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭകർക്ക് ഫിഷറീസ് അധിഷ്ഠിത പ്രവർത്തനങ്ങളുടെ ഏക ദിന ശിൽപ്പശാല സംഘടിപ്പിച്ചു. അധികവരുമാന ലഭ്യത ഉറപ്പുവരുത്തുന്നതിന് ക്ലസ്റ്ററുകൾ രൂപീകരിച്ചാണ് പ്രവർത്തനം.
നിലവിൽ ഫിഷറീഷ് ക്ലസ്റ്റർ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള സർവേയാണ് ജില്ലയിൽ പുരോഗമിക്കുന്നത്. മൃഗസംരക്ഷണ മേഖലയിൽ രൂപീകരിച്ചിട്ടുള്ള പ്രൊഡ്യൂസർ ഗ്രൂപ്പുകളുമായി ചേർന്നായിരിക്കും ക്ലസ്റ്ററുകൾ പ്രവർത്തിക്കുക.
സംരംഭക വിപണി ഉണരും
പിടിക്കുന്ന മത്സ്യം അതേപടി വിൽക്കുകയാണ് പതിവ്
ഇതിനപ്പുറം കോൾഡ് സ്റ്റോറേജ്, കയറ്റുമതിയിൽ ഒതുങ്ങുന്നു
മാംസ്യവും ധാതുക്കളും അടങ്ങിയ മത്സ്യത്തെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കും
ഇതുവഴി സംരംഭകരുടെ വിപണി വിപുലീകരിക്കും
കാലഘട്ടത്തിനനുസരിച്ച് ഭക്ഷണ രീതികൾ മാറുന്നു
മത്സ്യഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തി ലാഭകരമായ മേഖല സൃഷ്ടിക്കൽ
ഇതിലൂടെ സംരംഭകർക്ക് അവസരങ്ങളേറെ
സംരംഭകരിൽ നിന്ന് നൂതന ആശയങ്ങൾ കണ്ടെത്തി മത്സ്യ ഉത്പന്നങ്ങളുടെ വിപണന സാദ്ധ്യത വിപുലീകരിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കുടുംബശ്രീ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |