കോഴിക്കോട്: പുതുതായി വിപണിയിലെത്തിയ ബോചെ ബ്രഹ്മി ടീ സ്‌ക്രാച് ആൻഡ് വിന്നിലൂടെ സമ്മാനാർഹ രായവർക്ക് ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു. അഡ്വ. വി.ആർ സുനിൽ കുമാർ എം.എൽ.എ 812 കി. മീ. റൺ യുനീക് വേൾഡ് റെക്കാർഡ് ഹോൾഡറും ലോക സമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ് ജേതാവുമായ ബോചെയുടെ സാന്നിദ്ധ്യത്തിൽ ക്യാഷ് പ്രൈസുകൾ കൈമാറി. ബോചെ ബ്രഹ്മി ടീ വാങ്ങുന്നവർക്ക് ടീ പാക്കറ്റിനൊപ്പം ലഭിക്കുന്ന സ്‌ക്രാച്ച് ആൻഡ് വിൻ കാർഡിലൂടെ ഫ്ലാറ്റുകൾ, കാറുകൾ, ടൂ വീലറുകൾ, ഐ ഫോണുകൾ, ബോചെ പബ്ബിൽ നിന്ന് ഒരു കുപ്പി ബോചെ പാനീയം, ടീ പാക്കറ്റ്, ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്സിന്റെ ക്യാഷ് വൗച്ചർ എന്നീ സമ്മാനങ്ങൾ നേടാം. കൊടുങ്ങല്ലൂർ സീഷോർ റെസിഡൻസി ഹോട്ടലിൽ നടന്ന ചടങ്ങിൽ ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് സി.ഇ.ഒ. സഞ്ജയ് ജോർജ്, രാജേഷ് വർമ്മ (ബോചെ ടീ സി.ഇ.ഒ.) ഡോ. മൂർത്തി (ബോചെ പേ), അൻഷാദ് അലി (ഗ്രൂപ്പ് ബിസിനസ് ഹെഡ്), ആനി (ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് സ്‌റ്റേറ്റ് കോഓർഡിനേറ്റർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ട 250 ബോചെ പാർട്ണർമാരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |