തലയാട്: കക്കയം വനമേഖലയോട് ചേർന്ന് 26-ാം മൈൽ പ്രദേശത്ത് മാലിന്യങ്ങൾ തള്ളി. നിരവധി ആളുകൾ കുളിക്കാനും കുടിക്കാനും മറ്റു ആവശ്യത്തിന് ഉപയോഗിക്കുന്ന പൂനൂർ പുഴയിലേക്ക് എത്തിച്ചേരുന്ന ഇരുപത്താറാം മൈൽ തോട്ടിലാണ് അറിവ് മാലിന്യങ്ങൾ തള്ളിയത്. നിരവധി ആൾക്കാർ കുടിവെള്ളത്തിനായി ഈ തോട്ടിൽ നിന്ന് പൈപ്പുകൾ ഉപയോഗിച്ച് വീടുകളിലേക്ക് വെള്ളം ശേഖരിക്കുന്നതാണ്. വെള്ളത്തിന് ദുർഗന്ധം വന്നതോടെയാണ് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് സംഭവം കണ്ടെത്തിയത്. വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ കക്കയം സെക്ഷൻ ഉദ്യോഗസ്ഥന്മാർ സംഭവസ്ഥലത്തെത്തി പരിശോധനയ്ക്ക് ശേഷം മാലിന്യങ്ങൾ കുഴിച്ചുമൂടി. മുൻപും ഈ ഭാഗത്ത് അറവ് മാലിന്യങ്ങൾ തള്ളിയിരുന്നു. ഇതേ തുടർന്ന് ഇവിടെ ക്യാമറ സ്ഥാപിക്കണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |