നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് അകപ്പറമ്പ് എയർപോർട്ട് നഗർ 110-ാം നമ്പർ അങ്കണവാടിയുടെ സിൽവർ ജൂബിലിയും പൂർവവിദ്യാർഥി സംഗമവും പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസി ജോർജ് അദ്ധ്യക്ഷയായി. 25 വർഷത്തെ അങ്കണവാടി അദ്ധ്യാപനം പൂർത്തിയാക്കിയ ടി.ടി. ഷൈനി, ഹെൽപ്പർ കെ.വി. ലീലാമ്മ എന്നിവരെ ആദരിച്ചു മുൻ അദ്ധ്യാപിക സുഭദ്ര കുട്ടപ്പനെ അനുസ്മരിച്ചു. ഉന്നത വിദ്യാഭ്യാസം നേടിയ പൂർവ വിദ്യാർത്ഥികളെയും ആദരിച്ചു. വാർഡ് മെമ്പർ കെ.കെ. അഭി, ആന്റണി കയ്യാല, കെ.ജെ. ഐസക് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |