ചെറുതോണി : കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി നഗറിലേക്കുള്ള കക്കാട്ടുകട അഞ്ചുരുളി റോഡ് നിർമ്മാണത്തിനായി 1.47കോടി അനുവദിച്ച് പട്ടിക വർഗ്ഗ വികസന മുഖേന ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.3.024 കീ.മി ദൈർഘ്യമാണ് റോഡിനുള്ളത് .6 മീറ്റർ വീതിയുള്ള ഗ്രാമീണ റോഡാണ് നിലവിൽ ഉള്ളത് .പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെടുന്ന അൻപതിലധികം കുടുംബങ്ങളാണ് ഈ മേഖലയിൽ ഉള്ളത് .മുൻ കാലയളവിൽ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ചെയ്തിരുന്നു .റോഡിന്റെ ടാറിങ് ,കലിങ്കുകളുടെ നിർമ്മാണം, ഓട നിർമ്മാണം തുടങ്ങിയ പ്രവർത്തികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് മുഖേനയാണ് പ്രവർത്തി നടപ്പിലാക്കുന്നത്.
കക്കാട്ടുകടയിൽ നിന്നും 5 കീ.മി ദൂരം അഞ്ചുരുളി വഴി സഞ്ചരിച്ചാൽ കല്യാണ തണ്ട് മലനിരകളിൽ എത്തി ചേരാൻ സാധിക്കും.ജില്ലയിലെ പട്ടികജാതി പട്ടികവർഗ്ഗ ഉന്നതികളുടെ വികസനത്തിന് കാഞ്ചിയാർ പഞ്ചായത്തിൽ തന്നെ വിവിധ ഇടങ്ങളിൽ അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനോടകം തുക അനുവദിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |