ചാരുംമൂട് : പുറമ്പോക്കിലെ വീട് മറിച്ചുവിറ്റു എന്നാരോപിച്ച് വീട് പൂട്ടി സി.പി.എം കൊടികുത്തി. പൊലീസ് ഇടപെട്ട് വീട് തുറന്നു നൽകിയതിനെത്തുടർന്നാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബത്തിന് അകത്തുകയറാനായത്. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. രിഫായി കനാൽ പുറമ്പോക്കിൽ ജമാൽ എന്നയാളും മാതാവുമായിരുന്നു മുമ്പ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം മുതൽ പ്രായമായ സ്ത്രീയും മകനും മരുമകളും രണ്ടു കുട്ടികളും ഇവിടെ താമസം തുടങ്ങി. ഇവർക്ക് വീട് മറിച്ചു വിറ്റതായി ആരോപിച്ചായിരുന്നു സി.പി.എം നേതാവിന്റെ നേതൃത്വത്തിൽ വീട് പൂട്ടി കൊടിനാട്ടിയത്. വീട്ടുകാർ നൂറനാട് പൊലീസിനെ സമീപിച്ചു. രാത്രി 8 ഓടെ പൊലീസ് വീട് തുറന്നു കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |