കോട്ടയം : സർക്കാർ, സ്വകാര്യമേഖലയിൽ ജോലിയുള്ളവർക്ക് ലാറ്ററൽ എൻട്രി മുഖേനയുള്ള ഡിപ്ലോമ പ്രവേശനത്തിന് നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. 25 ന് കൗൺസലിംഗും അഡ്മിഷനുമുണ്ട്. രാവിലെ 8.30 മുതൽ 9 വരെയാണ് രജിസ്‌ട്രേഷൻ. ഒന്ന് മുതൽ അവസാനറാങ്ക് വരെയുള്ളവർക്ക് പങ്കെടുക്കാം. പ്രോസ്‌പെക്ടസിൽ നിർദേശിച്ച ഫീസ് (എ.ടി.എം കാർഡ്, ക്യൂ.ആർ കോഡ് മുഖേന), പി.ടി.എ ഫണ്ട്, അപേക്ഷയുടെ പ്രിന്റ് ഔട്ട് എന്നിവ വേണം. ലഭ്യമായ ഒഴിവുകൾ www.polyadmission.org/wp എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ : 04812 361884.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |