നടക്കാവ്: ഈയ്യക്കാട് ഇ.എം.എസ് സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ- ആയുർവ്വേദ ചികിത്സ ക്യാമ്പ് നടത്തി. കൊയോങ്കര ഗവൺമെന്റ് ആയുർവ്വേദ ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മനു ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.വി കാർത്യായനി അദ്ധ്യക്ഷത വഹിച്ചു. കൊയോങ്കര ഗവ. ആയുർവ്വേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. എ.വി സാജൻ, ഡോ. കെ.യു ആര്യ, സ്പെഷലിസ്റ്റ് ടി. രവീന്ദ്രൻ സംസാരിച്ചു. ജില്ലാ പഞ്ചായത്ത്, ഗ്രന്ഥാലയത്തിന് അനുവദിച്ച ഷെൽഫും പുസ്തകങ്ങളും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. മനു, ലൈബ്രറിയൻ പി. സീബക്ക് കൈമാറി. ഡോ. കെ. റഹ്മത്തുള്ള, ബോധവത്കരണ ക്ലാസ്സ് അവതരിപ്പിച്ചു. കെ.വി രാജൻ സ്വാഗതവും എം പൂമണി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |