കാസർകോട്: കേരള സംസ്ഥാന സാക്ഷരതാ മിഷനും കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്സും ചേർസ് നടപ്പിലാക്കുന്ന ബ്രെയിൽ സാക്ഷരതാ ക്ലാസ്സ് ജില്ലയിൽ പൂർത്തിയായി. 30 കാഴ്ച പരിമിതിയുള്ളവർ ബ്രെയിൽ ലിപിയിലൂടെ അക്ഷരം പഠിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദുർ, മറ്റ് ജനപ്രതിനിധികൾ, ജില്ലാ സാക്ഷരതാ മിഷൻ കോഡിനേറ്റർ പി.എൻ ബാബു, കെ.എഫ്.ബി ഭാരവാഹികളായ സതീശൻ ബേവിഞ്ച, എം. ഉമേശൻ, നാരായണൻ, ഒ. വിജേഷ് എന്നിവർ നിരന്തരം ക്ലാസ്സ് സന്ദർശിച്ചു. തിരഞ്ഞെടുക്കുന്ന പഠിതാക്കൾക്ക് അസാപ് തൊഴിൽ പരിശീലനവും നൽകുന്നുണ്ട്. ബ്രെയിൽ സാക്ഷരതയിൽ വിദഗ്ദ്ധരായ വൃന്ധ, തമ്പാൻ, ഭാസ്കരൻ എന്നിവരാണ് പരിശീലനം നൽകിയത്. കാസർകോട് അന്ധ വിദ്യാലയത്തിലെ അദ്ധ്യാപകരും പി.ടി.എയും എല്ലാ സഹായങ്ങളും പഠിതാക്കൾക്ക് ചെയ്യുന്നുണ്ട്.
..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |