നടുവണ്ണൂർ: ശ്രീരഞ്ജിനി കലാസമിതി കാവിൽ ലഹരിക്കെതിരെ മനുഷ്യ ചങ്ങലയും പ്രഭാഷണവും സംഘടിപ്പിച്ചു. .ഇ.കെ നായനാർ ഓഡിറ്റോറിയത്തിൽ നടന്ന പ്രഭാഷണം പരിപാടി അഡ്വ കെ.എം സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു . രംഗീഷ് കടവത്ത് ബോധവത്ക്കരണ പ്രഭാഷണം നടത്തി. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരൻ, പേരാമ്പ്ര ഡി.വൈ.എസ്.പി. സുനിൽകുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പേരാമ്പ്ര അശ്വിൻ കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ ഷാഹിന കെ, രജില പി.പി, മിനി ഒ.എം, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ഷൈമ വി.കെ , പി കെ മുകുന്ദൻ , സി ബാലൻ , രാഹുൽ എ.എം, ടി പത്മനാഭൻ എന്നിവർ പ്രസംഗിച്ചു. പ്രഭാഷണത്തിന് ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്യുകയും കാവുന്തറ എ.യു.പി സ്കൂൾ മുതൽ ആൾത്തരമുക്ക് വരെ മനുഷ്യ ചങ്ങല തീർക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |