കോഴിക്കോട്: പതിനേഴുകാരനെ വീട്ടിൽ നിന്ന് കാണാതായതായി പരാതി. വടകര തിരുവള്ളൂര്‍ ചാനിയം കടവ് സ്വദേശി ചെറുവോട്ട് മീത്തല്‍ അദിഷ് കൃഷ്ണയെയാണ് കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാതായത്. രക്ഷിതാക്കള്‍ വടകര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷം അദിഷ് വീട്ടില്‍ നിന്നും പോയിരിക്കാമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഒഫ് ചെയ്ത നിലയിലാണ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വടകര പൊലീസ് സ്‌റ്റേഷനിലോ 9207603743, 9495337703 നമ്പറുകളിലോ അറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |