ന്യൂഡൽഹി: ആശമാരെ തൊഴിലാളികളായി പരിഗണിക്കുമോയെന്ന തന്റെ ചോദ്യത്തിൽ നിന്ന് കേന്ദ്രം ഒഴിഞ്ഞു മാറിയെന്ന് സി.പി.എം രാജ്യസഭാ എം.പി എ.എ. റഹീം. അവർക്ക് മിനിമം വേതനം ഉറപ്പാക്കുമോയെന്ന ചോദ്യത്തിന് മറുപടിയില്ല. കേന്ദ്രം പ്രതിമാസം 3500 ഫിക്സഡ് ഇൻസെന്റീവ് നൽകുന്നു. മറ്റ് ആനുകൂല്യങ്ങൾ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. പ്രതിമാസമുള്ള 2000 കഴിഞ്ഞ മാർച്ചിലാണ് 3500 ആക്കിയതെന്ന് കേന്ദ്രം പറയുന്നു. ഇൻസെന്റീവ് അല്ലാതെ നിശ്ചിത വേതനം എന്തുകൊണ്ട് നൽകുന്നില്ല എന്ന ചോദ്യത്തിനും കേന്ദ്രമന്ത്രി പ്രതാപ്റാവു ജാദവ് മറുപടി നൽകിയില്ല. കേന്ദ്ര പദ്ധതികളുടെ ഭാരം സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച് കൈ നനയാതെ മീൻ പിടിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ആശമാരെ തൊഴിലാളികളായി അംഗീകരിക്കണം. ഇൻസെന്റീവുകളല്ല, മറിച്ച് നിശ്ചിത വേതനമാണ് നൽകേണ്ടതെന്നും എ.എ. റഹീം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |